പത്തനംതിട്ട: വൈദികനെന്ന വ്യാജേന വീട്ടില്‍ കയറി പ്രാര്‍ത്ഥിച്ച ശേഷം വൃദ്ധയുടെ മാല മോഷ്ടിച്ച പ്രതി പിടിയില്‍. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി എസ്. ഷിബുവാണ് പിടിയിലായത്.
പിടിയിലായ പ്രതിയുടെ സ്റ്റേഷനില്‍വച്ച് പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു.
ഏനാദിമംഗലം തോട്ടപ്പാലം സ്വദേശികളായ ബേബി-മറിയാമ്മ ദമ്പതികളാണ് മോഷണത്തിനിരയായത്. പത്തനംതിട്ട ഏനാദിമംഗലത്ത് കഴിഞ്ഞ ദിവസമാണ് വൈദികനെന്ന വ്യാജേന വീട്ടില്‍ കയറി പ്രതി മോഷണം നടത്തിയത്. 30ന് ജയില്‍ മോചിതനായതിന് പിന്നാലെയായിരുന്നു അടുത്ത സംഭവം.