പള്ളിപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ നഗരസഭാ  കൗണ്‍സിലറെ പോലീസ് മര്‍ദ്ദിച്ചു

ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കായിരുന്നു സംഭവം

New Update
5353535

കുന്നംകുളം: പള്ളിപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ നഗരസഭാ കൗണ്‍സിലറെ പോലീസ് മര്‍ദ്ദിച്ചു. നഗരസഭ 22-ാം വാര്‍ഡ് കൗണ്‍സിലറായ സി.പി.എം. അംഗം എ.എസ്. സനലിനാണ് മര്‍ദ്ദനമേറ്റത്. 
പരിക്കേറ്റ കൗണ്‍സിലറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കായിരുന്നു സംഭവം. കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ മെയിന്‍ റോഡ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിപ്പെരുന്നാള്‍ ആഘോഷത്തിനിടെ പള്ളിക്കു മുന്നില്‍ വച്ചായിരുന്നു കൗണ്‍സിലര്‍ക്ക് മര്‍ദ്ദനമേറ്റത്. 

കുറുക്കന്‍പാറ ദേശക്കാരുടെ ആഘോഷം പള്ളിയിലേക്ക് എത്തുന്നതോടെ ഒരുകൂട്ടം പേരെ പള്ളി അങ്കണത്തിലേക്ക് പ്രവേശിപ്പിക്കുകയും കുറെ പേരെ റോഡിന്റെ മറുവശത്ത് തടഞ്ഞു നിര്‍ത്തുകയും ചെയ്തത് ചോദ്യം ചെയ്തതോടെ പോലീസ് ലാത്തി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇതുകണ്ട് സമീപത്ത് നിന്നെത്തിയ പോലീസുകാരും സനലിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനിടയില്‍ കൗണ്‍സിലറാണെന്ന് ഇയാളും കൂടെയുള്ളവരും പറഞ്ഞെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നു. 

ഒരേ ആഘോഷ കമ്മിറ്റിയുടെ എഴുന്നെള്ളിപ്പുമായി വന്നവരില്‍ ഒരു വിഭാഗത്തെ പോലീസ് തള്ളിയതോടെ പ്രകോപിതരായ സംഘം ചോദ്യം ചെയ്തതാണ് സംഭവത്തിനിടയാക്കിയത്. 

 

Advertisment