വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ബസിനു തീപിടിച്ചു

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

New Update
4242

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ബസിനു തീപിടിച്ചു. വര്‍ക്കല കല്ലമ്പലം ആറ്റിങ്ങല്‍ റൂട്ടില്‍ ഓടുന്ന പൊന്നൂസ് ബസിനാണ് തീപിടിച്ചത്. ഇരുപതിലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisment

ആറ്റിങ്ങലില്‍ നിന്നും വര്‍ക്കല മൈതാനം ജങ്ഷനില്‍ എത്തിയപ്പോഴാണ് ബസിന്റെ ബോണറ്റില്‍ നിന്നു പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ അപകടമൊഴിവായി. 

 

Advertisment