തിരുവനന്തപുരം: പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു.
കോടതി വിധി സ്വാഗതം ചെയ്യുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയാല്‍ അറസ്റ്റ് ചെയ്യുകയെന്നത് പോലീസിന്റെ ഉത്തരവാദിത്വമാണ്. അവര്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. ദിവ്യയുടെ സമീപനം അംഗീകരിക്കാന്‍ കഴിയില്ല.
കളക്ടറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണവും അന്വേഷിക്കണം. നവീന്‍ ബാബുവിന്റെ വിഷയത്തില്‍ ഒറ്റ നിലപാടേയുള്ളൂ. പാര്‍ട്ടിയും സര്‍ക്കാരും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. നവീന്‍ ബാബുവിനെ നന്നായി അറിയാം. ആര്‍ക്കും നവീനുണ്ടായ അനുഭവമുണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.