കല്‍പ്പറ്റ: കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
എന്റെ കൈകള്‍ ശുദ്ധമാണ്. ഒരു ചെറിയ കറപോലും ഇല്ല. കുഴല്‍പ്പണ കേസില്‍ ഏത് അന്വേഷണവും നേരിടാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്.
ബി.ജെ.പിയുടെ മുന്നേറ്റത്തിലുള്ള അമ്പരപ്പാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്കെല്ലാം പിന്നില്‍. കൂടാതെ കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന ഉപതെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. വോട്ടെണ്ണി കഴിഞ്ഞാല്‍ മുന്നണി ഘടന തന്നെ മാറും. അതിന്റെ വെപ്രാളമാണ് ഇപ്പോള്‍ കാണുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.