Advertisment

തൃശൂരില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ജോസ് വള്ളൂരെന്ന് സജീവൻ കുരിയച്ചിറ, എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്ന് പ്രതികരണം

New Update
567777

തൃശൂർ: തൃശൂരില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. തൃശൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടാണ് ആക്രമിക്കപ്പെട്ടത്.

Advertisment

തിങ്കളാഴ്ച രാത്രിയാണ് സംഭവം. രണ്ടു കാറുകളിലായി എത്തിയ അക്രമി സംഘം വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച്‌ തകർത്തു. വീട്ടിലുണ്ടായിരുന്ന അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി.

സംഭവത്തിന് പിന്നില്‍ സ്ഥാനമൊഴിഞ്ഞ ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂരാണെന്ന് സജീവൻ കുര്യച്ചിറ മാധ്യമങ്ങളോട് പറ‌ഞ്ഞു.

 പോലീസില്‍ പരാതിപ്പെടില്ലെന്നും ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

 കെ. മുരളീധരന്റെ അനുയായിയാണ് സജീവൻ കുരിയച്ചിറ. തൃശൂരില്‍ കെ. മുരളീധരന്റെ തോൽവിക്ക് പിന്നാലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ചേരിപ്പോരാണ് ഡി.സി.സി. സെക്രട്ടറിയുടെ വീട് ആക്രമിക്കാൻ കാരണമെന്നാണ് സൂചന.

Advertisment