Advertisment

അരൂറില്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിയുടെ സ്വര്‍ണവും പണവും കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമം; നാടാടി സ്ത്രീ പിടിയില്‍

തമിഴ്‌നാട് അണ്ണാനഗര്‍, എം.ജി.ആര്‍. കോളനിയില്‍ സ്‌നേഹപ്രിയ(33)യെയാണ് അരൂര്‍ പോലീസ് പിടികൂടിയത്

New Update
5535

അരൂര്‍: കെ.എസ്.ആര്‍.ടി.സി. ബസില്‍ മോഷണം നടത്തിയ നാടോടി സ്ത്രീ പിടിയില്‍. തമിഴ്‌നാട് അണ്ണാനഗര്‍, എം.ജി.ആര്‍. കോളനിയില്‍ സ്‌നേഹപ്രിയ(33)യെയാണ് അരൂര്‍ പോലീസ് പിടികൂടിയത്

Advertisment

ചേര്‍ത്തല കോടതിയിലെ അഭിഭാഷകയായ കോടംതുരുത്ത് ഹരിതഭവനത്തില്‍ അഡ്വ. അഷിത ഉണ്ണിയുടെ 16,000 രൂപയും ഒരു പവന്റെ വളയുമാണ് മോഷ്ടിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ ചമ്മനാട് ബസ് സ്റ്റോപ്പില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയ അഷിത ബാഗ് തുറന്നപ്പോഴാണ് മോഷണം മനസ്സിലായത്.  അരൂര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ സബിത ബസിലുണ്ടായിരുന്നു. 

പിടിക്കപ്പെടുമെന്ന് മനസിലാക്കിയ നാടോടി സ്ത്രീ വളയും പണവും ബസില്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. പാലാ, കണ്ണമാലി സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment