പൊന്നാനി: ഫലസ്തീന്‍ ജനതയോടും അധിനിവേശത്തോടുള്ള അവരുടെ ചെറുത്തുനില്‍പ്പിനോടും എക്കാലത്തും ഹൃദയപൂര്‍വം ഐക്യപ്പെട്ടവരും അതിനെ ആവേശപൂര്‍വം നോക്കികണ്ടവരുമാണ് ഇന്ത്യന്‍ ജനതയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ. എം. മുഹമ്മദ് ഖാസിം കോയ പറഞ്ഞു.
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി സയണിസ്റ്റ് രാഷ്ട്രത്തെ അതിന്റെ രൂപവത്കരണ ഘട്ടത്തില്‍ തന്നെ ശക്തമായി എതിര്‍ത്തതാണെന്നും ബലാത്കാരമായി നിലവില്‍വന്ന രാജ്യമായി തന്നെയാണ് മഹാത്മാ ഗാന്ധി ഇസ്റാഈലിനെ കണ്ടത്.
കേരളത്തിലെ പള്ളികളില്‍ വെള്ളിയാഴ്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനകളും പ്രഭാഷണങ്ങളും അരങ്ങേറിയിരുന്നു. ഇതിന് മുന്നോട്ടിയായി നടത്തിയ പ്രസ്താവനയിലാണ് ഖാസിം കോയ ചരിത്രം അയവിറക്കിയത്. ന്യായത്തില്‍ അധിഷ്ട്ടിതമായ ശാശ്വത പരിഹാരവും സമാധാനവുമുണ്ടാകാനും അക്രമികളുടെ കുതന്ത്രങ്ങള്‍ വിജയിക്കാതിരിക്കാനും പ്രാര്‍ത്ഥന ഏറ്റവും മികച്ച പരിഹാരം.
അനേകായിരം പിഞ്ചുകുഞ്ഞുങ്ങളടക്കം കൊന്നുതള്ളിയിട്ടും ജന്മാവകാശത്തിന് വേണ്ടി തളരാതെ പോരാടുന്നവരെയും പട്ടിണിക്കിട്ടും ബോംബ് വര്‍ഷിച്ചും ജൂതരാഷ്ട്രം വംശഹത്യ നിര്‍ബാധം തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ അക്രമി രാഷ്ട്രത്തിനെതിരെ മനസ് കൊണ്ടും പ്രാര്‍ത്ഥനകൊണ്ടും പ്രതികരിക്കാന്‍ മലയാളി സമൂഹം മറന്നു പോകരുത്.
ഫലസ്തീന്‍ മക്കളുടെ അധിനിവേശ വിരുദ്ധ മുന്നേറ്റങ്ങളില്‍ കേരളവും കാലാകാലങ്ങളില്‍ അവരോടൊപ്പം നിന്നുകൊണ്ടുള്ള പ്രതികരണം നടത്തിയിരുന്നു. അത്യധികം നിര്‍ണായകമായ ആനുകാലിക സംഭവ വികാസങ്ങളിലും നാളിതുവരെ തുടര്‍ന്ന നിലപാട് തന്നെയാണ് കേരള ജനത കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാന വ്യാപകമായി പള്ളികള്‍ കേന്ദ്രീകരിച്ചും പ്രാര്‍ത്ഥന അരങ്ങേറിയിരുന്നു.