ഒരാളെയും വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിക്കരുത്, എന്നെ എത്രയോ തവണ മാധ്യമങ്ങള്‍ വിമര്‍ശിച്ചിച്ചിരിക്കുന്നു, ഞാന്‍ ഒരിക്കലും മോശം പരാമര്‍ശം നടത്തിയിട്ടില്ല: പി.കെ. ശ്രീമതി

"ആരെയായാലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകള്‍ പറയാന്‍ പാടില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്"

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
242424333

പാലക്കാട്: മാധ്യമങ്ങളെ അധിക്ഷേപിച്ച സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസിന്റെ പരാമര്‍ശത്തിനെതിരേ പി.കെ. ശ്രീമതി. 

Advertisment

ഒരാളെയും വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിക്കരുത്. എന്നെ എത്രയോ തവണ മാധ്യമങ്ങള്‍ വിമര്‍ശിച്ചിച്ചിരിക്കുന്നു. എന്നിട്ടും ഞാന്‍ ഒരിക്കലും മോശം പരാമര്‍ശം നടത്തിയിട്ടില്ല.

ആരെയായാലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകള്‍ പറയാന്‍ പാടില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. പക്ഷേ ഏത് സന്ദര്‍ഭത്തിലാണ് കൃഷ്ണദാസിന്റെ വായില്‍ നിന്ന് വന്നത്? 

മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വന്നിട്ടുണ്ടോ എന്നതും അറിയണം. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് അദ്ദേഹത്തോട് അന്വേഷിക്കട്ടെയെന്നും ശ്രീമതി പറഞ്ഞു.

 

Advertisment