പത്തനംതിട്ട കോന്നിയില്‍ പരിഭ്രാന്തി പടര്‍ത്തിയ  പുലി കൂട്ടിലായി

ഇന്ന് രാവിലെ 7.30നാണ് സംഭവം. 

New Update
525252

അടൂര്‍: പത്തനംതിട്ട കോന്നി കൂടല്‍ ഇഞ്ചപ്പാറയില്‍ പരിഭ്രാന്തി പടര്‍ത്തിയ പുലി കൂട്ടിലായി. കലഞ്ഞൂര്‍ രാക്ഷസന്‍പാറയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് നാലുവയസ് പ്രായമുള്ള പുലി കുടുങ്ങിയത്. ഇന്ന് രാവിലെ 7.30നാണ് സംഭവം. 

Advertisment

തൊഴിലാളികളാണ് ആദ്യം പുലി കൂട്ടില്‍ അകപ്പെട്ടതായി കണ്ടത്. പിന്നാലെ വനംവകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു. കോന്നി നര്‍വ്വത്തുംമുടി റേഞ്ചിലെ വനപാലകരും കോന്നി സ്ട്രൈക്കിങ് ഫോഴ്സും സംഭവവ സ്ഥലത്തെത്തി.

Advertisment