Advertisment

പിരിവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം:  കൊച്ചിയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ  സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചെന്ന് പരാതി

ആരക്കുന്നം ടോക് എച്ച് കോളജിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥി വിഷ്ണുവിനാണ് മര്‍ദനമേറ്റത്.

New Update
6356

കൊച്ചി: എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചെന്ന് പരാതി. ആരക്കുന്നം ടോക് എച്ച് കോളജിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥി വിഷ്ണുവിനാണ് മര്‍ദനമേറ്റത്. പിരിവ് നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് മര്‍ദ്ദനം. 

Advertisment

കോളജിലെ ഓണാഘോഷത്തിന്റെ തലേദിവസമാണ് സംഭവം. സംഭവത്തില്‍ വിഷ്ണു പോലീസിനും കോളജിലും പരാതി നല്‍കി. എന്നാല്‍, നടപടിയൊന്നുമുണ്ടായില്ലെന്ന് വിഷ്ണു പറഞ്ഞു. എന്നാല്‍, പരാതി പരിശോധിച്ച് വരികയാണെന്ന് കോളജ് അധികൃതള്‍ അറിയിച്ചു.

Advertisment