ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/2024/11/17/wF7nytZ10w5fBcwbgTDt.jpg)
തലശേരി: യാത്രയ്ക്കിടെ സ്ത്രീകളുടെ മാല പിടിച്ചുപറിച്ച് കടന്നുകളയുന്ന പട്ടാളക്കാരന്‍ വീണ്ടും അറസ്റ്റില്‍. പിണറായി കാപ്പുമ്മല്‍ കുഞ്ഞിലാം വീട്ടില്‍ ശരത്താ(34)ണ് പിടിയിലായത്.
Advertisment
കഴിഞ്ഞ ദിവസം പിണറായി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കനാല്‍ക്കര വായനശാലയ്് സമീപത്താണ് പ്രതി കവര്‍ച്ച നടത്തിയത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പിണറായി അറത്തില്‍ കാവിനടുത്ത സി.കെ. ഷീബയുടെ കഴുത്തില്‍നിന്ന് രണ്ടര പവന്റെ മാല പൊട്ടിച്ചെടുക്കാന്‍ പ്രതി ശ്രമിക്കുകയായിരുന്നു.
എന്നാല്‍, താലി മാത്രമാണ് മോഷ്ടാവിന് ലഭിച്ചത്. സംഭവത്തിന്റെ സി. സി.ടിവി ദൃശ്യം സംഭവ സ്ഥലത്തുനിന്ന് ലഭിച്ചിരുന്നു. എസ്.ഐ ബി.എസ്. ബാവിഷ്, എ.എസ്.ഐമാരായ രാജേഷ്, രജീഷ്, തലശേരി എ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ലിജു, ശ്രീലാല്‍, രതീഷ്
എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us