പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയതല്ലാ, മറ്റൊരു പരിപാടിയുണ്ടായിരുന്നു, മന്ത്രി സജി ചെറിയാൻ വന്നില്ലല്ലോ, അതെന്താണ് വാർത്തയാക്കാത്തത്? മാധ്യമപ്രവർത്തകർക്ക് ഭ്രാന്താണ്: ജി. സുധാകരൻ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
578999

ആലപ്പുഴ: ഹരിപ്പാട് സി.ബി.സി. വാര്യര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയ സംഭവത്തില്‍ വിശദീകരണവുമായി സി.പി.എം. നേതാവ് ജി. സുധാകരന്‍.

Advertisment

പരിപാടിയില്‍ നിന്ന് ഇറങ്ങി പോയതല്ല. ഉച്ചയ്ക്ക് 12ന് മറ്റൊരു പരിപാടിയുണ്ടായിരുന്നു. രാവിലെ പത്തിന് നിശ്ചയിച്ച പരിപാടിക്കായി പത്തേമുക്കാലായിട്ടും അധ്യക്ഷനും മന്ത്രിയും വന്നില്ല. 

അടുത്ത പരിപാടിക്ക് പോകണമെന്ന് സംഘാടകരോടു പറഞ്ഞശേഷമാണ് വേദിവിട്ടത്. മന്ത്രി സജി ചെറിയാൻ വന്നില്ലല്ലോ അതെന്താണ് വാർത്തയാക്കാത്തത്? മാധ്യമപ്രവർത്തകർക്ക് ഭ്രാന്താണെന്നും ജി. സുധാകരൻ പ്രതികരിച്ചു. സംഭവം വിവാദമായതോടെയാണ് ജി. സുധാകരന്റെ വിശദീകരണം.

Advertisment