തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു യുവാക്കള്‍ തളിപ്പറമ്പ് എക്സൈസിന്റെ പിടിയില്‍. മുക്കുന്ന് സ്വദേശികളായ അഭിഷേക് (25), ഷുഹൈബ് (23) എന്നിവരാണ് പിടിയിലായത്.
ഇവരില്‍നിന്ന് കഞ്ചാവും എം.ഡി.എം.എയും പിടികൂടി. എക്സൈസ് റേഞ്ച് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ അഷറഫ് മലപ്പട്ടവും സംഘവും കുപ്പം, മുക്കുന്ന് ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മനോഹരന്‍, പ്രിവന്റിവ് ഓഫിസര്‍ നികേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സജിന്‍, റെനിന്‍ കൃഷ്ണന്‍ ശ്യാംരാജ്, സുനിത എന്നിവരും സംഘത്തിലുണ്ടായിരുന്നു.