New Update
/sathyam/media/media_files/2024/11/10/OAZP1QsuXZ5SWJifGzMT.jpg)
കണ്ണൂര്‍: എസ്.ഐയാണെന്ന വ്യാജേന വ്യാപാരികളില്‍ നിന്നും പണം കടംവാങ്ങി കറങ്ങി നടന്നയാളെ പിടികൂടി. മന്നയിലുള്ള കള്ളുഷാപ്പിന് സമീപം ചിപ്‌സ് വില്‍പ്പന നടത്തിയിരുന്ന ജെയ്‌സണ്‍ ആണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
Advertisment
വ്യാപാരി നേതാക്കളായ കെ.എസ് റിയാസ്, വി. താജുദ്ദീന്‍, കെ. ഇബ്രാഹിംകുട്ടി എന്നിവര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പയ്യന്നൂര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ട്രാഫിക് എസ്.ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്.ഐയാണെന്നും പറഞ്ഞ് പയ്യന്നൂര്‍, ഏഴിലോട്, പിലാത്തറ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ വ്യാപാരികളില്‍ നിന്നും പണം വാങ്ങി ഇയാള്‍ മുങ്ങുകയായിരുന്നു.
ഞായറാഴ്ച്ച രാവിലെ തളിപ്പറമ്പിലെ ഒരു വ്യാപാരിയില്‍ നിന്നും സമാനമായ രീതിയില്‍ തട്ടിപ്പിന് ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us