Advertisment

കുടുംബനാഥന്റെ മദ്യപാനവും കുടുംബത്തിന്റെ പ്രേതബാധയും മാറ്റാന്‍ പൂജ; പതിനൊന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായി മന്ത്രവാദി മുങ്ങി

സംഭവത്തില്‍ പറവൂര്‍ താണിപ്പാടം സ്വദേശി ശ്യാമിനെതിരേ പോലീസ് കേസെടുത്തു. 

New Update
35353

കൊച്ചി: കുടുംബനാഥന്റെ മദ്യപാനവും കുടുംബത്തിന്റെ പ്രേതബാധയും മാറ്റാമെന്ന വ്യാജേന വീട്ടിലെത്തി പൂജകള്‍ നടത്തിയ മന്ത്രവാദി  പതിനൊന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായി മുങ്ങി. സംഭവത്തില്‍ പറവൂര്‍ താണിപ്പാടം സ്വദേശി ശ്യാമിനെതിരേ പോലീസ് കേസെടുത്തു. 

Advertisment

നായരമ്പലം നെടുങ്ങാടാണ് സംഭവം. വീട്ടുകാരുടെ ബന്ധുവായ ഒരു സ്ത്രീയാണ് മന്ത്രവാദിയായ യുവാവിനെ പരിചയപ്പെടുത്തിയത്. പൂജകള്‍ക്കായി വീട്ടിലുള്ളവര്‍ ധരിച്ചതും വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതുമായ സ്വര്‍ണാഭരണങ്ങള്‍  കിഴികെട്ടി 60 ദിവസം പൂജയില്‍ സമര്‍പ്പിക്കണമെന്നു പറഞ്ഞ് വാങ്ങിയെടുക്കുകയായിരുന്നു. 

മറ്റാരെയെങ്കിലും അറിയിച്ചാല്‍ ഫലം പോകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പൂജ കഴിഞ്ഞ് ആള്‍ കടന്നുകളയുകയും വീട്ടുകാര്‍ ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Advertisment