New Update
/sathyam/media/media_files/2024/11/30/coLfmpis8ughoFwCaOMc.jpg)
കോട്ടയം: മോഷണക്കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കണ്ണൂര്‍ പരിയാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ തളിപ്പറമ്പ് നെടുവോട് പൂമങ്ങലോരത്ത് പി.എം. മൊയ്തീ(55)നെയാണ് അറസ്റ്റ് ചെയ്തത്.
Advertisment
കഴിഞ്ഞ മെയിലാണ് സംഭവം. കോട്ടയം കഞ്ഞിക്കുഴി ഭാഗത്തെ രണ്ടു വീടുകളില്‍നിന്ന് 16 പവന്‍ ആഭരണങ്ങളും 29,500 രൂപയുമാണ് മോഷ്ടിച്ചത്. മുമ്പ് കാഞ്ഞിരപ്പള്ളി സ്വദേശിയായ പി.എം. ഷാജഹാനെ അറസ്റ്റ് ചെയ്തിരുന്നു. ഷാജഹാന്‍ അറസ്റ്റിലായതോടെ മൊയ്തീന്‍ ഒളിവില്‍പോയിരുന്നു തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.