പ്രസവ പരിചരണ കേന്ദ്രത്തില്‍ യുവതിയുടെ  നഗ്നദൃശ്യങ്ങള്‍ കാമുകന് വീഡിയോ കോളിലൂടെ നല്‍കി; ജീവനക്കാരി അറസ്റ്റില്‍

മാറഞ്ചേരി പുറങ്ങ് സ്വദേശി ഉഷയാണ് അറസ്റ്റിലായത്.

New Update
4646464

മലപ്പുറം: പ്രസവ പരിചരണ കേന്ദ്രത്തില്‍ പരിചരണത്തിലുള്ള യുവതിയുടെ നഗ്നദൃശ്യങ്ങള്‍ കാമുകന് വീഡിയോ കോളിലൂടെ നല്‍കിയ സ്ത്രീ അറസ്റ്റില്‍. മാറഞ്ചേരി പുറങ്ങ് സ്വദേശി ഉഷയാണ് അറസ്റ്റിലായത്. ഇവരുടെ കാമുകനെതിരെയും പോലീസ് കേസെടുത്തു. 

Advertisment

വെളിയങ്കോട് പ്രവര്‍ത്തിക്കുന്ന പ്രസവ പരിചരണ കേന്ദ്രത്തിലാണ് സംഭവം. യുവതി കുഴമ്പ് തേച്ച് കിടക്കുന്നതിനിടെ പരിചരണ കേന്ദ്രത്തിലെ ജീവനക്കാരിയായ പ്രതി ഗള്‍ഫിലുള്ള തന്റെ കാമുകന് വീഡിയോ കോള്‍ ചെയ്ത് ദൃശ്യങ്ങള്‍ കാണിക്കുകയായിരുന്നു.

ഇതുകണ്ട കേന്ദ്രത്തിലെ മറ്റൊരു സ്ത്രീ വിവരം പരിചരണത്തിലിരുന്ന യുവതിയെ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ജീവനക്കാരിയുടെ ഫോണില്‍ വീഡിയോ കോള്‍ കണ്ടെത്തുകയും പൊന്നാനി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

Advertisment