തൃശൂര്‍: തൃശൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. കോഴിക്കോട് നിന്ന് പാലായിലേക്ക് പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസും എറണാകുളം നെടുമ്പാശേരി എസി ലോ ഫ്‌ളോര്‍ ബസും തമ്മിലാണ് അപകടമുണ്ടായത്.
രാത്രി 11.30നാണ് സംഭവം. സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു പാലാ ബസ് പുറകോട്ട് എടുക്കുന്നതിനിടയില്‍ എസി ലോ ഫ്‌ളോവര്‍ ബസ്സിന്റെ സൈഡില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ എ.സി. ബസിന്റെ സൈഡിലെ ചില്ല് തകര്‍ന്നു. ഇതോടെ രണ്ട് ബസുകളും അപകടമുണ്ടായ സ്ഥലത്ത് നിര്‍ത്തിയിട്ടു.