തിരുവനന്തപുരം: ചേലക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ പരാജയം പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
രമ്യ ഹരിദാസ് മൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നായിരുന്ന കണക്കുകൂട്ടല്‍. പ്രചാരണത്തില്‍ പിഴവില്ല. തൃശൂരിലെ സംഘടനാ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. പാലക്കാട് ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതിന്റെ വിഷമം സി.പി.എമ്മിനാണ്. കഴിഞ്ഞ തവണ ബി.ജെ.പിക്ക് പോയ വോട്ടില്‍ ഭൂരിഭാഗവും ഇത്തവണ യു.ഡി.എഫിന് കിട്ടി.
ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞു. ഭരണവിരുദ്ധവികാരമുള്ളതുകൊണ്ടാണ് ഭൂരിപക്ഷം കുറഞ്ഞത്. യു.ഡി.എഫ്. തരംഗത്തില്‍ പോലും ചേലക്കരയില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെയും വോട്ടിംഗ് പഠിക്കും. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.