Advertisment

ദിവ്യയെ ഉടന്‍ അറസ്റ്റ് ചെയ്യണം, അവര്‍ക്ക് പരമാവധി ശിക്ഷ കിട്ടണം, വലിയ മാനസിക വിഷമമുണ്ടെന്ന് നവീന്‍ പറഞ്ഞിരുന്നു: ഭാര്യ മഞ്ജുഷ

"യാത്രയയപ്പ് യോഗത്തില്‍ ദിവ്യ സംസാരിച്ച് തുടങ്ങിയപ്പോഴെ കളക്ടര്‍ ഇടപെടണമായിരുന്നു"

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
535353

പത്തനംതിട്ട: ദിവ്യയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കിട്ടണമെന്നും എ.ഡി.എം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

Advertisment

''ദിവ്യയെ പോലീസിന് അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാല്‍, ഇതുവരെ അത് ചെയ്തിട്ടില്ല. ദിവ്യയെ ഉടന്‍ അറസ്റ്റ് ചെയ്യണം. അവര്‍ക്ക് പരമാവധി ശിക്ഷ കിട്ടണം. 

വലിയ മാനസിക വിഷമമുണ്ടെന്ന് നവീന്‍ അവസാനം സംസാരിച്ചപ്പോള്‍ എന്നോട് പറഞ്ഞു. യാത്രയയപ്പ് യോഗത്തില്‍ ദിവ്യ സംസാരിച്ച് തുടങ്ങിയപ്പോഴെ കളക്ടര്‍ ഇടപെടണമായിരുന്നു. 

നവീന്‍ ബാബുവിന്റെ പോസ്റ്റ്മോര്‍ട്ടവും ഇന്‍ക്വസ്റ്റും ബന്ധുക്കളുടെ സാന്നിധ്യത്തിലല്ലാ നടന്നത്. ഇതില്‍ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കണം''- മഞ്ജുഷ പറഞ്ഞു. 

 

Advertisment