കൂടല്‍: പണം കടം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ വീട്ടില്‍ക്കയറി യുവതിയെ പീഡിപ്പിച്ചു. സംഭവത്തില്‍ അരുവാപ്പുലം അതിരുങ്കല്‍ മുറ്റാക്കുഴി ഷാജിഭവനം വീട്ടില്‍ ബി. സജി(35)യെ കൂടല്‍ പോലീസ് അറസ്റ്റുചെയ്തു. യുവതി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച പകല്‍ മൂന്നരയ്ക്കായിരുന്നു സംഭവം. അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന യുവതിയോട് സജി പണം കടം ചോദിച്ചു. ഇല്ലെന്നു പറഞ്ഞതോടെ പീഡിപ്പിക്കുകയായിരുന്നു. തണ്ണിത്തോട് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി.