പത്തനംതിട്ട: തിരുവല്ലയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ആലപ്പുഴ തകഴി സ്വദേശി സെയ്ദാ(32)ണ് മരിച്ചത്.
ഭാര്യക്കും മകള്‍ക്കുമൊപ്പം ബൈക്കില്‍ യാത്രചെയ്യുമ്പോഴായിരുന്നു അപകടം. റോഡിന് കുറുകെ മരം മുറിക്കാന്‍ കെട്ടിയ കയര്‍ സെയ്ദിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.