ഹൃദയാഘാതം: രണ്ട് ശബരിമല തീര്‍ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു

തമിഴ്‌നാട് കൂടല്ലൂര്‍ സ്വദേശി എസ്. ജയകുമാര്‍ (55), തിരുവനന്തപുരം സ്വദേശി സുരേഷ് ബാബു (68) എന്നിവരാണ് മരിച്ചത്.

New Update
424244424

പത്തനംതിട്ട: ഹൃദയാഘാതത്തെത്തുടര്‍ന്ന് രണ്ട് ശബരിമല തീര്‍ഥാടകര്‍ മരിച്ചു. തമിഴ്‌നാട് കൂടല്ലൂര്‍ സ്വദേശി എസ്. ജയകുമാര്‍ (55), തിരുവനന്തപുരം സ്വദേശി സുരേഷ് ബാബു (68) എന്നിവരാണ് മരിച്ചത്.

Advertisment

വ്യാഴാഴ്ച്ച രാവിലെ 6.25ന് മല കയറുന്നതിനിടെ നീലിമലയില്‍ വച്ച് സുരേഷ് ബാബുവിന്  ദേഹാസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു. ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 

വ്യാഴാഴ്ച പുലര്‍ച്ചെ 5.30ന് ദര്‍ശനം കഴിഞ്ഞ് മടങ്ങവെ ജയകുമാര്‍  നടപ്പന്തലില്‍ വച്ച് ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. സന്നിധാനം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Advertisment