Advertisment

ചൈനയില്‍ പാമ്പിനെ കൊന്നു തിന്നുമ്പോള്‍ ഇന്ത്യയില്‍ പാമ്പിനെ ആരാധിക്കുകയാണ്, പാമ്പിനെ ദൈവമായിട്ട് ഞാന്‍ കാണുന്നില്ല: കെ.പി. ഉദയഭാനു

കോന്നി ഡി.എഫ്.ഒ.  ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

New Update
535

പത്തനംതിട്ട: ചൈനയില്‍ പാമ്പിനെ കൊന്നു തിന്നുമ്പോള്‍ ഇന്ത്യയില്‍ പാമ്പിനെ ആരാധിക്കുകയാണെന്ന് സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. വന്യജീവിശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ കോന്നി ഡി.എഫ്.ഒ.  ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Advertisment

പാമ്പിനെ ദൈവമായിട്ടൊന്നും ആരും കാണുന്നില്ല. സര്‍പ്പങ്ങളെ കൊല്ലാതിരിക്കാന്‍ വേണ്ടിയാണ് സര്‍പ്പക്കാവ് ഉണ്ടാക്കി വച്ചിട്ടുള്ളത്. പാലു കൊടുക്കുന്ന കൈയ്ക്ക് തന്നെ കടിക്കുന്ന ജീവിയാണ് പാമ്പ്. ചൈനയിലെ ആളുകള്‍ പാമ്പിനെ കഴിക്കുമ്പോള്‍ അവിടെ പാമ്പിനേയും കുരങ്ങിനേയുമെല്ലാം ആരാധിക്കുകയാണ്. പാമ്പിനെ ദൈവമായിട്ട് ഞാന്‍ കാണുന്നില്ല.

കേരളത്തില്‍ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചതിനെ എതിര്‍ക്കുന്നവരാണ് ആര്‍.എസ്.എസുകാര്‍. മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് പന്നി എന്നാണ് ആര്‍.എസ്.എസ് പറയുന്നത്. ഹിരണ്യകശിപു ഭൂമിയെ പായായി ചുരുട്ടി കടലില്‍ താഴ്ത്തി. ഭൂമിയെ രക്ഷിക്കാനായി മഹാവിഷ്ണു വരാഹവതാരമെടുത്ത് കടലില്‍ നിന്ന് തേറ്റകൊണ്ട് ഭൂമിയെ കുത്തിയെടുത്തു. ഇതാണ് പ്രചരിപ്പിക്കുന്ന കഥ.

ഭൂമി ചുരുങ്ങുമ്പോള്‍ സമുദ്രവും ചുരുങ്ങുമെന്ന് ഈ മണ്ടന്മാര്‍ കരുതണം. ഭൂമിയെ രക്ഷപ്പെടുത്തിയപ്പോള്‍ വരാഹവുമായി ഭൂമിക്ക് സ്നേഹമുണ്ടായി. അങ്ങനെയാണ് നരകാസുരന്‍ ഉണ്ടായത്. ഇത്തരം കഥകള്‍ അവര്‍ പ്രചരിപ്പിക്കുകയാണ്. 52 വര്‍ഷമായ വന നിയമങ്ങള്‍ മാറ്റിയെഴുതണമെന്നും ഉദയഭാനു പറഞ്ഞു. 

 

 

Advertisment