New Update
/sathyam/media/media_files/2024/12/14/rUAMvSWITZRGAunSpJ5B.jpg)
തലശേരി: മാരുതി ഷോറൂമില്‍ മൂന്നു കാറുകള്‍ കത്തി നശിച്ച സംഭവത്തില്‍ സ്ഥാപന ജീവനക്കാരന്‍ അറസ്റ്റില്‍. വയനാട് മക്കിയാട് തേറ്റമല പന്നിയോടന്‍ സജീറി(26)നെയാണ് തലശേരി ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. സി.സി.ടിവി ദൃശ്യങ്ങളില്‍നിന്നാണ് ഇയാളെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്.
Advertisment
വില്‍പന നടത്തിയ വാഹനത്തിന്റെ പണം കമ്പനി അക്കൗണ്ടില്‍ നിക്ഷേപിക്കാതെ തട്ടിയെടുത്ത പ്രതി ഇതില്‍നിന്നു ശ്രദ്ധതിരിക്കാന്‍ ഷോറൂമില്‍ കിടന്ന വാഹനങ്ങള്‍ക്കു തീ വയ്ക്കുകയായിരുന്നു. സംഭവശേഷം എറണാകുളത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ ആസൂത്രിതമായി തലശേരിയിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.45നായിരുന്നു സംഭവം. ചിറക്കര ഇന്‍ഡക്‌സ് നക്‌സ ഷോറൂമിന്റെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന പുതിയ മൂന്ന് കാറുകളാണ് കത്തി നശിച്ചത്. 35 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us