Advertisment

സ്വകാര്യ ബസില്‍ തിരക്കിനിടയില്‍ കൈക്കുഞ്ഞിന്റെ  പാദസരം മോഷ്ടിച്ചു; പ്രതി പിടിയില്‍

ഊര്‍ങ്ങാട്ടിരി തച്ചണ്ണ സ്വദേശി തയ്യില്‍ സബാഹാ(30)ണ് അറസ്റ്റിലായത്.

New Update
4242

 കൊണ്ടോട്ടി: ബസില്‍ തിരക്കിനിടയില്‍ കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. ഊര്‍ങ്ങാട്ടിരി തച്ചണ്ണ സ്വദേശി തയ്യില്‍ സബാഹാ(30)ണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ രണ്ടിനാണ് സംഭവം. കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസില്‍ യാത്രക്കാരുടെ തിരക്കിനിടെ അടുത്തുണ്ടായിരുന്ന കുഞ്ഞിന്റെ പാദസരം ഇയാള്‍ ഊരിയെടുക്കുകയായിരുന്നു. 

Advertisment

വയനാട് പോലീസിന്റെ സഹായത്തോടെ കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ പി.എം. ഷമീറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവുംആന്റി തെഫ്റ്റ് സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ എസ്.കെ. പ്രിയന്‍, എ.എസ്.ഐ ശശികുമാര്‍ അമ്പാളി, സ്‌ക്വാഡ് അംഗങ്ങളായ സഞ്ജീവ്, രതീഷ്, സുബ്രമണ്യന്‍, മുസ്തഫ, രതീഷ്, ഋഷികേശ്, അമര്‍നാഥ്, ബിജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

 

Advertisment