പി.വി. അന്‍വറിന്റെ ആരോപണം ഗൂഢാലോചനയുടെ ഭാഗം,  പാല് കൊടുത്ത കൈയ്ക്ക് തന്നെ അന്‍വര്‍ കടിച്ചു: എ.കെ. ബാലന്‍

"ആരോപണങ്ങളില്‍ അന്വേഷണം നടക്കുമ്പോള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ് അന്‍വര്‍ ചെയ്യേണ്ടിയിരുന്നത്"

New Update
464646

തിരുവനന്തപുരം: പി.വി. അന്‍വറിന്റെ ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്നും പാല് കൊടുത്ത കൈയ്ക്ക് തന്നെ അന്‍വര്‍ കടിച്ചെന്നും  സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍. 

Advertisment

വിഷപാമ്പ് പോലും പാല് കൊടുത്ത കൈയ്ക്ക് കടിക്കില്ല. അതിനേക്കാള്‍ അപ്പുറമാണ് അന്‍വര്‍ ചെയ്തത്. അന്‍വര്‍ ആദ്യം ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടക്കുമ്പോള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ് അന്‍വര്‍ ചെയ്യേണ്ടിയിരുന്നത്. 

കേരള രാഷ്ട്രീയത്തില്‍ ഒരാളും ശ്രദ്ധിക്കാത്ത ആരോപണങ്ങളാണ് അന്‍വര്‍ പൊടിതട്ടി എടുത്തുകൊണ്ട് വന്നത്. അന്‍വര്‍ ഇരുട്ടില്‍ നില്‍ക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രകാശം കാണാത്തത്. 

പാളം തെറ്റാന്‍ അന്‍വര്‍ സ്വയം തീരുമാനിച്ചാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. അന്‍വര്‍ എല്ലാ പരിധിയും വിട്ടു. അന്‍വറിന്റെ അജന്‍ഡ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment