തിരുവനന്തപുരം: വാഹനം ഇടിച്ചിട്ടശേഷം അപകടം പറ്റിയ ആളെ റോഡരികിലെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. വെള്ളറട സ്വദേശികളായ അതുല്‍ ദേവ് (22), വിപിന്‍ (21) എന്നിവരാണ് പിടിയിലായത്.
സെപ്റ്റംബര്‍ 11നാണ് സംഭവം. വെള്ളറട കലിങ്ക് നട സ്വദേശിയായ സുരേഷിനെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്റ്റംബര്‍ ഏഴിനാണ് സുരേഷിന് അപകടമുണ്ടായത്.
ദുര്‍ഗന്ധം കാരണം നാട്ടുകാര്‍ ജനാല വഴി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.വെള്ളറട പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.