തിരുവനന്തപുരം: മാറനെല്ലൂരില്‍ അംഗന്‍വാടിയില്‍ മൂന്ന് വയസുകാരി വീണ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. അംഗന്‍വാടി അധ്യാപികയേയും ഹെല്‍പ്പറെയുമാണ് ജില്ലാ ശിശു വികസന ഓഫീസര്‍ സസ്പെന്‍ഡ് ചെയ്തത്. ജീവനക്കാര്‍ ഗുരുതര കൃത്യവിലോപം നടത്തിയെന്ന് ഐ.സി.ഡി.എസ്. സൂപ്പര്‍വൈസറും സി.ഡി.പി.ഒയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു
കുട്ടിയുടെ ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണ്. സുഷുമ്ന നാഡിക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. കുഞ്ഞിന്റെ കഴുത്ത് ഉറയ്ക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വ്യഴാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. വൈകുന്നേരം അച്ഛന്‍ കുട്ടിയെ വിളിക്കാന്‍ വന്നപ്പോള്‍ മുഖത്ത് നീര് കണ്ടു. വീട്ടിലെത്തിയ കുഞ്ഞ് ഛര്‍ദ്ദിക്കുകയും അധ്യാപികയെ ഫോണില്‍ വിളിച്ച് വിവരം തിരക്കുകയുമായിരുന്നു.
കുഞ്ഞ് വീണകാര്യം പറയാന്‍ മറന്നുപോയെന്നും കസേരയില്‍ നിന്ന് പിന്നോട്ട് മറഞ്ഞുവീഴുകയായിരുന്നു എന്നായിരുന്നു അധ്യപികയുടെ വിശദീകരണം.