വ​യ​റി​ള​ക്ക​വും ഛര്‍​ദി​യും ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കെ​ത്തി​യ ഏ​ഴ് വ​യ​സു​കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കു​റ്റി​പ്പു​റം എ​ട​ച്ച​ലം ക​രി​മ്പ​ന​ക്ക​ല്‍ ഹ​ക്കീ​മി​ന്റെ മ​ക​ള്‍ ല​സ്‌​ന ആ​ണ് മ​രി​ച്ച​ത്.

ല​സ്‌​ന​യ്‌​ക്കൊ​പ്പം മാ​താ​വ് ഷ​ഹ​ല, ല​സ്‌​ന​യു​ടെ സ​ഹോ​ദ​രി മി​ന്‍​സ, ഹ​ക്കീ​മി​ന്റെ പി​താ​വ്, മാ​താ​വ്, സ​ഹോ​ദ​രി എ​ന്നി​വ​രെ​യും ഇ​തേ ല​ക്ഷ​ണ​ങ്ങ​ളാ​ല്‍ ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

New Update
baby

മ​ല​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് വ​യ​റി​ള​ക്ക​വും ഛര്‍​ദി​യും ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കെ​ത്തി​യ ഏ​ഴ് വ​യ​സു​കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. 

Advertisment

കു​റ്റി​പ്പു​റം എ​ട​ച്ച​ലം ക​രി​മ്പ​ന​ക്ക​ല്‍ ഹ​ക്കീ​മി​ന്റെ മ​ക​ള്‍ ല​സ്‌​ന ആ​ണ് മ​രി​ച്ച​ത്.


വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ പൂ​ക്കാ​ട്ടി​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് ല​സ്ന മ​രി​ച്ച​ത്. 

ല​സ്‌​ന​യ്‌​ക്കൊ​പ്പം മാ​താ​വ് ഷ​ഹ​ല, ല​സ്‌​ന​യു​ടെ സ​ഹോ​ദ​രി മി​ന്‍​സ, ഹ​ക്കീ​മി​ന്റെ പി​താ​വ്, മാ​താ​വ്, സ​ഹോ​ദ​രി എ​ന്നി​വ​രെ​യും ഇ​തേ ല​ക്ഷ​ണ​ങ്ങ​ളാ​ല്‍ ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഗ​ര്‍​ഭി​ണി​യാ​യ ഷ​ഹ​ല​യ്ക്കും മ​ക​ള്‍ മി​ന്‍​സ​യ്ക്കും കൂ​ടു​ത​ല്‍ ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഡ്രി​പ്പ് ന​ല്‍​കി​യി​രു​ന്നു. മ​റ്റു​ള്ള​വ​ര്‍​ക്ക് ചി​കി​ത്സ​യും ന​ല്‍​കി​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് വൈ​കു​ന്ന​രം ല​സ്‌​ന കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് മ​റ്റു​ള്ള​വ​രെ കോ​ട്ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

ല​സ്‌​ന​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണോ​യെ​ന്ന് സം​ശ​യ​മു​ണ്ട്.

വീ​ട്ടി​ല്‍ ത​യ്യാ​റാ​ക്കി​യ ഭ​ക്ഷ​ണം ത​ന്നെ​യാ​ണ് ഇ​വ​ര്‍ ക​ഴി​ച്ച​തെ​ന്നും വീ​ട്ടി​ലെ​ത്തി ഭ​ക്ഷ​ണ​ത്തി​ന്‍റെ സാ​മ്പി​ളു​ക​ള്‍ എ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Advertisment