മനുഷ്യ-വന്യജീവി സംഘർഷം: തിരുവനന്തപുരം ജില്ലയിൽ 700 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു ; തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ മാത്രം 134 കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്

New Update
wild beer333

തിരുവനന്തപുരം :മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 700 കാട്ടുപന്നികളെ കൊന്നതായി തദ്ദേശ സ്വയംഭരണ വകുപ്പ്.  2025 മെയ് 31 മുതൽ നാളിതുവരെയുള്ള കണക്കാണിത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ മാത്രം 134 കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്. 

Advertisment

wild bore attack

തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതി അധികാരമേറ്റത്തോടെ ജനജാഗ്രത സമിതികൾ കൂടുതൽ പ്രവർത്തന സജ്ജമാക്കാനും പാമ്പുകടിയേറ്റുള്ള മരണം കുറയ്ക്കുന്നതിനായി കൂടുതൽ വോളണ്ടിയേഴ്സിന് ട്രെയിനിങ് നൽകാനും ജില്ലാതല നിയന്ത്രണ സമിതി യോഗം നിർദേശിച്ചു. മലയോര മേഖലകളിൽ മാലിന്യം തള്ളുന്നത് നിയന്ത്രിക്കാനും മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിന് സർക്കാർ  അനുവദിച്ച തുക ഉപയോഗപ്പെടുത്തുന്നതിന് പഞ്ചായത്തുകൾക്കും കൃഷി വകുപ്പിനും നിർദ്ദേശവും നൽകി. 

wild annimal attack

നന്ദിയോട്, വിതുര, പെരിങ്ങമല ഭാഗങ്ങളിൽ കാട്ടു പോത്തിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ജീവനു ഭീഷണിയുള്ള സാഹചര്യം നിലവിലെന്നും  യോഗം വിലയിരുത്തി. 

 കളക്ടറേറ്റിൽ നടന്ന യോഗത്തിൽ എ ഡി എം വിനീത് ടി കെ, ഡെപ്യൂട്ടി കളക്ടർ ഷീജ,  റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ,  ഡിഎംഒ ഡോ.ബിന്ദു മോഹൻ തുടങ്ങിയവർ പങ്കെടുത്തു

Advertisment