ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം; ചൊക്ലിയില്‍  ഒരാള്‍ അറസ്റ്റില്‍

ഇയാളില്‍നിന്നും 1,57,060 രൂപ പിടിച്ചെടുത്തു

New Update
353535353

കണ്ണൂര്‍: ചൊക്ലിയില്‍ ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ട സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി കവിയൂരിലെ അറഫാ മന്‍സില്‍ വണ്ണാന്റവിടെ വി.പി. റംഷിദാണ് പിടിയിലായത്. ഇയാളില്‍നിന്നും 1,57,060 രൂപ പിടിച്ചെടുത്തു.

Advertisment

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നോട്ട് ബുക്കില്‍ പകര്‍ത്തിയും വാട്സാപ്പ് സന്ദേശം വഴിയും നടത്തിയ ചൂതാട്ടം കണ്ടെത്തി. 

കേരള സംസ്ഥാന ലോട്ടറിയുടെ അതത് ദിവസത്തെ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാന മൂന്നക്കത്തെ അടിസ്ഥാനമാക്കി സമാന്തരമായി ലോട്ടറി നടത്തുകയാണ് രീതി.

Advertisment