Advertisment

പതിനാറുകാരനായ വിദ്യാര്‍ത്ഥി ബൈക്ക് ഓടിച്ചു; മാതാവിന് മുപ്പതിനായിരം രൂപ പിഴയിട്ട് കോടതി

മാതാവിന്റെ ഉടമസ്ഥതയിലുള്ള വാഹനം കുട്ടിക്ക് ഒാടിക്കാന്‍ കൊടുത്തിരിക്കുകയായിരുന്നു. 

New Update
bike court news45

ചൊക്ലി: പതിനാറുകാരനായ വിദ്യാര്‍ത്ഥി ബൈക്ക് ഓടിച്ചതിന് മാതാവിന് മുപ്പതിനായിരം രൂപ പിഴയിട്ട് തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ചൊക്ലി കവിയൂര്‍ സ്വദേശിനി റംഷിനക്കാണ് പിഴ ചുമത്തിയത്. മാതാവിന്റെ ഉടമസ്ഥതയിലുള്ള വാഹനം കുട്ടിക്ക് ഓടിക്കാന്‍ കൊടുത്തിരിക്കുകയായിരുന്നു. 

ഏപ്രില്‍ മൂന്നിന് കവിയൂര്‍ പെരിങ്ങാടി റോഡില്‍ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് അപകടകരമായ രീതിയില്‍ കുട്ടി വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. പോലീസ് കൈകാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ അമിത വേഗതയില്‍ പാഞ്ഞു പോകുകയായിരുന്നു. 

ബൈക്ക് നമ്പര്‍ പരിശോധിച്ചെങ്കിലും ആര്‍സി ഉടമ ജീവിച്ചിരിപ്പില്ലെന്നും വാഹനം  ഓടിക്കാന്‍  നല്‍കിയത് മാതാവാണെന്ന വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത് കോടതിയില്‍ കുറ്റപത്രം നല്‍കുകയായിരുന്നു.

Advertisment