New Update
/sathyam/media/media_files/2025/02/17/qt3FPeh9KjHFSc2JI0Ru.jpg)
ആലപ്പുഴ: പെരുനാട് മഠത്തുംമൂഴിയില്‍ സി.ഐ.ടി.യു. പ്രവര്‍ത്തകന്‍ ജിതിന്‍ ഷാജിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിഷ്ണു പിടിയില്‍.
Advertisment
ആലപ്പുഴ നൂറനാട്ടു നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതിയുടെ കൈയില്‍ നിന്ന് കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തു.
എട്ട് പ്രതികളുള്ള കേസില്‍ നേരത്തെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഞായറാഴ്ച രാത്രി പത്തിനാണ് സംഘര്‍ഷത്തിനിടെ ജിതിന്‍ കുത്തേറ്റു മരിച്ചത്.
മഠത്തുംമൂഴി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us