അഞ്ച് വര്‍ഷത്തിനിടെ അടൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത് ഒമ്പത് പേര്‍; നാലുപേര്‍ അറസ്റ്റില്‍; വിവരം പുറത്തായത് സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച വിദ്യാര്‍ഥിനിക്ക് നല്‍കിയ കൗണ്‍സിലിങ്ങില്‍

മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് തുടരുകയാണ്.

New Update
242424

 പത്തനംതിട്ട: അടൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. അഞ്ചു വര്‍ഷത്തിനിടെ ഒമ്പത് പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് തുടരുകയാണ്.

Advertisment

സ്‌കൂളില്‍ വരാന്‍ മടി കാണിച്ച വിദ്യാര്‍ഥിനിക്ക് നല്‍കിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് പ്രതികളില്‍ ചിലര്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്.

പ്രതികളില്‍ ചിലര്‍ സുഹൃത്തുക്കളാണെന്നും പോലീസ് പറഞ്ഞു. അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിക്ക് പുറത്തുള്ള കേസുകള്‍ അതത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും.

Advertisment