കൊച്ചി: കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഉത്തരവ് പറയുന്നത്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് മരിച്ച നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹൈക്കോടതിയെ സമീപിച്ചത്.
നവീന്‍ ബാബുവിന്റേത് കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും സി.പി.എം. നേതാവ് പ്രതിയായ കേസില്‍ സംസ്ഥാന പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നുമായിരുന്നു ഹര്‍ജിക്കാരി വാദിച്ചത്.