മദ്യം മാത്രമല്ല, മലയാളി പാലും വാങ്ങും, ഓണത്തിനു റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ, ഇക്കുറി പാല്‍ വില്‍പ്പനയില്‍ 2,81,437 ലിറ്ററിന്റെ വര്‍ധന; പുതിയ ജി.എസ്.ടി. വരുന്നതോടെ മില്‍മയുടെ നെയ്ക്കും ബട്ടറിനും വില കുറയും

ഉത്രാടത്തിന് 38,03,388 ലിറ്റര്‍ പാലും ഉത്രാടത്തിനു മുമ്പുള്ള 5 ദിവസം വിറ്റത് 1,16,77,314 ലിറ്ററുമാണ്.

New Update
OIP

കോട്ടയം: ഓണത്തിനു റെക്കോര്‍ഡ് വില്‍പ്പന നടത്തിയ ബെവ്‌കോയുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍, മദ്യം മാത്രമല്ല മലയാളി പാലും വാങ്ങി റെക്കോര്‍ഡിട്ടിട്ടുണ്ട്. ഈ ഓണക്കാലത്ത്  വര്‍ധന പാല്‍ വില്‍പ്പനയില്‍ 2,81,437 ലിറ്റര്‍ വര്‍ധനവാണ് മില്‍മയില്‍ ഉണ്ടായത്.

Advertisment

ഉത്രാടത്തിന് 38,03,388 ലിറ്റര്‍ പാലും ഉത്രാടത്തിനു മുമ്പുള്ള 5 ദിവസം വിറ്റത് 1,16,77,314 ലിറ്ററുമാണ്. ഇക്കുറി 14,58,278 കിലോ തൈരും നെയ്യ് വില്‍പ്പന - 8,63,920 കിലോയും വിറ്റു. മുന്‍ വര്‍ഷത്തെക്കേള്‍ കൂടുതലാണിത്. അതേസമയം, ജി.എസ്.ടി പരിഷ്‌കരണത്തിലൂടെ പാല്‍ വില കുത്തനെ കുറയുമെന്ന പ്രതീക്ഷ വേണ്ട. കേരളത്തില്‍ മില്‍മ പാലിന്റെയും വില കുറയുമെന്ന തരത്തിലുള്ള പ്രചാരണമുണ്ടെങ്കിലും മില്‍മ വില്‍ക്കുന്ന പാലിന് ജി.എസ്.ടി. ഇല്ല എന്നതാണു വസ്തുത.

അതേ സമയം പുതിയ ജി.എസ്.ടി നിരക്ക് വരുന്നതോടെ അള്‍ട്രാ-ഹൈ ടെമ്പറേച്ചര്‍ (യു.എച്ച.ടി) പാലിന്റെ ജിഎസ്.ടി 5% ഉണ്ടായിരുന്നത് ഒഴിവാക്കും. ട്രെട്രാ പാക്കുകളില്‍ വില്‍ക്കുന്ന കണ്ടെന്‍സ്ഡ് മില്‍ക്കിന്റെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്നു 5 ശതമാനമായി കുറയും.

 പാല്‍ ഉല്‍പ്പന്നങ്ങളായ ബട്ടര്‍, നെയ്, ബട്ടര്‍ ഓയില്‍, ചീസ്, എന്നിവയ്ക്കു 12% ജിഎസ്ടി ഉണ്ടായിരുന്നത് 5 ശതമാനമായി കുറയും. പനീറിന് 5 ശതമാനം ജി.എസ്.ടി. ഉണ്ടായിരുന്നത് ഒഴിവാക്കും. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയില്‍ പാല്‍ പോലുള്ള ഒരു അവശ്യവസ്തു കൂടുതല്‍ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുക എന്നതാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ജി.എസ്.ടി. പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

 അതേസമയം അമുല്‍ ഉല്‍പ്പന്നങ്ങളില്‍, ഫുള്‍ ക്രീം മില്‍ക്ക് 'അമുല്‍ ഗോള്‍ഡ്' എന്നിവയ്ക്ക് ലിറ്ററിന് ഏകദേശം 69 രൂപ വിലയിലാണ് ഇപ്പോള്‍ വിപണിയില്‍ വില്‍ക്കുന്നത്. ടോണ്‍ഡ് മില്‍ക്ക് ലിറ്ററിന് 57 രൂപ വിലയിലാണ് വില്‍ക്കുന്നത്. അതുപോലെ, മദര്‍ ഡയറിയുടെ ഫുള്‍ ക്രീം മില്‍ക്ക് 69 രൂപയ്ക്കും ടോണ്‍ഡ് മില്‍ക്ക് ഏകദേശം 57 രൂപയ്ക്കും ലഭ്യമാണ്. എരുമയുടെയും പശുവിന്റെയും പാലിന്റെ വിലയും 50-75 രൂപ വരെയാണ്.

ജിഎസ്ടി നീക്കം ചെയ്യുന്നതോടെ പാല്‍ വില ലിറ്ററിന് ഏകദേശം 3 മുതല്‍ 4 രൂപ വരെ കുറയും. അമുല്‍ ഗോള്‍ഡ് (ഫുള്‍ ക്രീം) 69 രൂപയില്‍ നിന്ന് 65-66 വരെ കുറയും, അമുല്‍ ഫ്രഷ് (ടോണ്‍ഡ് പാല്‍) 57 രൂപയില്‍ നിന്ന് 54-55 വരെ കുറയും, അമുല്‍ ടീ സ്പെഷ്യല്‍ 63 രൂപയില്‍ നിന്ന് 59-60 വരെ കുറയും, എരുമപ്പാല്‍ 75 രൂപയില്‍ നിന്ന് 71-72 വരെ കുറയും.

പശുവിന്‍ പാല്‍ 58 രൂപയില്‍ നിന്ന് 55-57 വരെ കുറയും. മദര്‍ ഡയറി ഫുള്‍ ക്രീം 69 രൂപയില്‍ നിന്ന് 65-66 വരെയായി കുറയും, മദര്‍ ഡയറി ടോണ്‍ഡ് മില്‍ക്ക് 57 രൂപയില്‍ നിന്ന് 55-56 വരെ കുറയും പശുവിന്റെ പാല്‍ 59 രൂപയില്‍ നിന്ന് 56-57 വരെ കുറയും. സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.

Advertisment