മെഴുകുതിരി വാങ്ങാന്‍ വീട്ടിലെത്തിയ ഒമ്പതു വയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ട(35)നെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്

New Update
2424242

കൊല്ലം: അഞ്ചലില്‍ ഒമ്പതു വയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍.

Advertisment

അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ട(35)നെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മെഴുകുതിരി വാങ്ങാന്‍ വീട്ടിലെത്തിയ ഒമ്പതു വയസുകാരനെ മണിക്കുട്ടന്‍ ബലമായി പിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചു. 

ഇതിനിടെ ഓടാന്‍ ശ്രമിച്ച കുട്ടിയെ മണിക്കുട്ടന്‍ ഹാളിലെ ജനല്‍ക്കമ്പിയില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

Advertisment