/sathyam/media/media_files/2025/09/28/f7e0f973-3efc-402c-b04c-dbc63555d9bb-2025-09-28-14-24-27.jpg)
പാലക്കാട്: പാലക്കാട് താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ എഴുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സദ്ഗമയ എന്ന നാമധേയത്തില്‍ നടത്തുന്ന മേഖലാ സമ്മേളനങ്ങളുടെ മുന്നോടിയായി തേനൂര്‍ മേഖലയിലെ കരയോഗം, വനിതാ സമാജം ഭാരവാഹികള്‍ പങ്കെടുത്ത മേഖലാ പ്രവര്‍ത്തകയോഗം യൂണിയന്‍ സെക്രട്ടറി എന്‍. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ യൂണിയന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് കെ.കെ. മേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
യൂണിയന്‍ ഭാരവാഹികളായ കെ.പി. രാജഗോപാല്‍, എം. സുരേഷ് കുമാര്‍, അഡ്വക്കേറ്റ് മോഹന്‍ദാസ് പാലാട്ട്, ആര്‍. ബാബു സുരേഷ്, ആര്‍. ശ്രീകുമാര്‍, പി. സന്തോഷ് കുമാര്‍, താലൂക്ക് വനിതാ യൂണിയന്‍ വൈസ് പ്രസിഡന്റ് രാജേശ്വരി ടീച്ചര്‍, വനിതാ യൂണിയന്‍ ഭാരവാഹികളായ സുനന്ദ ശശിശേഖരന്‍, സിന്ദു രമേഷ്, തേനൂര്‍ കരയോഗം സെക്രട്ടറി ജ്യോതി പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
തേനൂര്‍ മേഖലയിലെ 18 കരയോഗങ്ങളുടെ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് നവംബര്‍ 9-ാം തീയതി തേനൂര്‍ കരയോഗ ഓഡിറ്റോറിയത്തില്‍ വച്ച് സദ്ഗമയ മേഖല സമ്മേളനം നടത്തുവാന്‍ തീരുമാനിച്ചു. യൂണിയന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് കെ.കെ. മേനോന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മണ്ണാര്‍ക്കാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ശശികുമാര്‍ കല്ലടിക്കോട് ഉദ്ഘാടനം നിര്‍വഹിക്കും.
നായര്‍ സര്‍വീസ് സൊസൈറ്റി സംഘടനാ ശാഖ ഓഫീസ് മാനേജര്‍ ബി ഗോപാലകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സമ്മേളനത്തിന് വേണ്ടി കെ.പി. രാജഗോപാല്‍ചെയര്‍മാനും ജ്യോതി പ്രകാശ് കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.