തളിക്കുളം: മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു. മുറ്റിച്ചൂര്‍ പാലത്തിനു തെക്ക് കിഴക്കിനിയത്ത് പരേതനായ കൊച്ചുമോന്റെ മകന്‍ സത്യ(68)നാണ് മരിച്ചത്.
ഷാപ്പ് ഏജന്‍സിയുടെ കള്ളുവിതരണ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മുറ്റിച്ചൂര്‍ പാലത്തിനു സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: മീനാക്ഷി. ഭാര്യ: ഗീത. മക്കള്‍: ഷിബിന്‍, ഷിജി. മരുമക്കള്‍: ശാന്തി, ശ്രീജു.