തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദന്തഡോക്ടര്‍ മരിച്ച നിലയില്‍. കൊറ്റാമം സ്വദേശി സൗമ്യയെയാണ് വീടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വീട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്ന് പുലര്‍ച്ചെ 1.30നാണ് കഴുത്തറുത്ത നിലയില്‍ സൗമ്യയെ കണ്ടെത്തിയത്. സൗമ്യയ്ക്കു മാനസിക സമ്മര്‍ദം ഉണ്ടായിരുന്നതായും ഗുളികകള്‍ കഴിച്ചിരുന്നതായും പാറശാല പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.