നിരന്തരമായ ചുമ; ടിബിയുടെ ലക്ഷണങ്ങള്‍...

ചുമയ്ക്കുമ്പോള്‍ രക്തം വരികയോ കഫത്തില്‍ രക്തം കാണുകയോ ചെയ്യാം.

New Update
OIP (13)

മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമയാണ് ടിബിയുടെ പ്രധാന ലക്ഷണം. ചുമയ്ക്കുമ്പോള്‍ രക്തം വരികയോ കഫത്തില്‍ രക്തം കാണുകയോ ചെയ്യാം.

Advertisment

ശ്വാസകോശങ്ങളെ ബാധിക്കുമ്പോള്‍ നെഞ്ചുവേദന ഉണ്ടാവാം. അമിതമായ ക്ഷീണവും ശരീരവേദനയും അനുഭവപ്പെടാം. കാര്യമായ കാരണങ്ങളില്ലാതെ ശരീരഭാരം കൂടാതെ കുറയുന്നത് ക്ഷയരോഗത്തിന്റെ ഒരു ലക്ഷണമാണ്.

ഭക്ഷണം കഴിക്കാനുള്ള താല്പര്യം കുറയുന്നത് സാധാരണമാണ്. ഉറങ്ങുന്ന സമയത്ത് അമിതമായി വിയര്‍ക്കുന്നത് ഒരു പ്രധാന ലക്ഷണമാണ്. ക്ഷയരോഗം ശ്വാസകോശത്തില്‍ ഒതുങ്ങുന്നില്ല, അത് മറ്റു ഭാഗങ്ങളെയും ബാധിക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഈ ലക്ഷണങ്ങളും ഉണ്ടാവാം.
കഴുത്തിലോ മറ്റ് ഭാഗങ്ങളിലോ മുഴകളായി കാണാം.

Advertisment