കണ്ണൂരില്‍ സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മൊബൈല്‍ ഫോണ്‍ മോഷണം; സ്ത്രീ പിടിയില്‍

സിറ്റി തയ്യില്‍ മരക്കാര്‍ക്കണ്ടിയിലെ ബീവി ഹൗസില്‍ ഷംസീറ(36)യെയാണ് അറസ്റ്റു ചെയ്തത്. 

New Update
363636

കണ്ണൂര്‍: സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു കടന്ന സ്ത്രീ പിടിയില്‍. സിറ്റി തയ്യില്‍ മരക്കാര്‍ക്കണ്ടിയിലെ ബീവി ഹൗസില്‍ ഷംസീറ(36)യെയാണ് അറസ്റ്റു ചെയ്തത്. 

Advertisment

പുതിയ ബസ് സ്റ്റാന്‍ഡിലെ വസ്ത്രവ്യാപാരി മാനന്തേരി വണ്ണാത്തിമൂലയിലെ മനോജ് കാരായിയുടെ 14000 രൂപ വരുന്ന ഫോണാണ് കവര്‍ന്നത്. 28ന് വൈകുന്നേരം 6.30ന് കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി ഫോണ്‍ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. 

സംഭവത്തില്‍ വസ്ത്രവ്യാപാരിയുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിലെ മൊണാലിസ ഫാന്‍സി കടയിലും മൊബൈല്‍ ഫോണ്‍ മോഷണം നടന്നു. കടയിലെ ജീവനക്കാരി കമ്പില്‍ സ്വദേശിനി ടി.പി. ജീനയുടെ 24000 രൂപ വരുന്ന പോക്കോ എക്‌സ് 2 മൊബൈല്‍ ഫോണാണ് കവര്‍ന്നത്.

30ന് ഉച്ചക്ക് 1.20ന് സാധനം വാങ്ങാനെന്ന വ്യാജേനയെത്തിയ മോഷ്ടാവ് മൊബൈല്‍ ഫോണുമായി കടന്നു കളയുകയായിരുന്നു. പ്രഭാത് ജങ്ഷനിലെ നൊക്ലി സ്‌റെഡിമെയ്ഡ് ഷോപ്പിലും മോഷണം നടന്നു. കടയിലെ സെയില്‍സ്മാന്‍ താഴെചൊവ്വയിലെ വി.കെ. അനുരാജിന്റെ 35000 രൂപ വിലവരുന്ന ഐ ഫോണാണ് കവര്‍ന്നത്. 30ന് ഉച്ചയ്ക്ക് രണ്ടിന് സാധനം വാങ്ങാനെന്ന വ്യാജേനയെത്തിയ പ്രതി ഫോണ്‍ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. പരാതിയില്‍ കേസെടുത്ത ടൗണ്‍ പോലീസ് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Advertisment