കണ്ണൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള  സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രം  പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

വായന്നൂര്‍ സ്വദേശി അഭയ് (20) ആണ് അറസ്റ്റിലായത്.

New Update
53353

കണ്ണൂര്‍: സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവാവ്  അറസ്റ്റില്‍. വായന്നൂര്‍ സ്വദേശി അഭയ് (20) ആണ് അറസ്റ്റിലായത്.

Advertisment

കണ്ണൂര്‍ പേരാവൂരിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ഒരു പ്രദേശത്തെ നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നു.  

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍  പ്രതിയെ പിടികൂടുകയായിരുന്നു. തീവയ്പ്പ് കേസ്, സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് ഇയാള്‍. 

Advertisment