മാനസിക വെല്ലുവിളി നേരിടുന്ന പത്താംക്ലാസ്  വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍

പിറവന്തൂര്‍ കുമരംകുടി വലിയറപച്ച ഗീതാഭവനത്തില്‍ കിഷോര്‍ കൃഷ്ണനാ(24)ണ് അറസ്റ്റിലായത്.

New Update
553535353

കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍.

Advertisment

പത്തനാപുരം കാര്യറ സര്‍ക്കാരുമുക്ക് ചുമടുതാങ്ങിയില്‍ വാടകയ്ക്ക് താമസിക്കുന്ന പിറവന്തൂര്‍ കുമരംകുടി വലിയറപച്ച ഗീതാഭവനത്തില്‍ കിഷോര്‍ കൃഷ്ണനാ(24)ണ് അറസ്റ്റിലായത്.

ഇയാള്‍ പുനലൂരിലും പത്തനാപുരത്തും മറ്റും വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി ചെയ്യുകയായിരുന്നു. സെപ്റ്റംബറിലാണ് സംഭവം. കുട്ടിയെ ഓട്ടോറിക്ഷയില്‍ പിറവന്തൂര്‍ വന്മളയിലെ കാട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. 

സംഭവത്തില്‍ പോലീസ് കേസെടുത്തതറിഞ്ഞ് ഇയാള്‍ മുംബൈയിലേക്ക് കടന്ന് അവിടെ ക്ഷേത്രത്തില്‍ പൂജാരിയായി കഴിഞ്ഞു വരികയായിരുന്നു. 

Advertisment