Advertisment

കോട്ടയത്ത് ഫിനാന്‍സ് സ്ഥാപന ഉടമയെ മുഖത്ത് മുളകുപൊടി വിതറി  ആക്രമിച്ച് പണം തട്ടി

പന്ത്രണ്ടായിരം രൂപയും രേഖകളും അടങ്ങുന്ന ബാഗാണ് കവര്‍ന്നത്

New Update
532525

കോട്ടയം: നാട്ടകത്ത് ഫിനാന്‍സ് സ്ഥാപന ഉടമയെ ആക്രമിച്ച് പണം തട്ടി. പരിക്കേറ്റ ഇല്ലംപ്പള്ളി ഫിനാന്‍സ് ഉടമ രാജുവിനാണ് പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ നേടി. പന്ത്രണ്ടായിരം രൂപയും രേഖകളും അടങ്ങുന്ന ബാഗാണ് കവര്‍ന്നത്. 

Advertisment

അജ്ഞാതനായ യുവാവ് രാജുവിനെ പിന്നില്‍ നിന്നും ആക്രമിച്ച ശേഷം മുഖത്ത് മുളകുപൊടി വിതറുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറരയ്ക്ക്  അകവളിലെ വീടിനു സമീപത്തായിരുന്നു ആക്രമണം. സംഭവത്തില്‍ ചിങ്ങവനം പോലീസ് അന്വേഷണം തുടങ്ങി.

Advertisment