പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശികളായ മഹേഷ്, ജയരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ രണ്ടിന് ആര്യമ്പാവ് അരിയൂര്‍ പാലത്തിന് സമീപത്തായിരുന്നു അപകടം. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.