തിരുവനന്തപുരം: ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. മേനംകുളം കല്‍പ്പന കോളനിയില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ മാനുവലാ(41)ണ് അറസ്റ്റിലായത്. ടെക്‌നോപാര്‍ക്കിലെ പൂന്തോട്ടത്തിലെ തൊഴിലാളിയാണ് മാനുവല്‍.
കടന്നുപിടിക്കുന്നതിനിടയില്‍ നിലത്തുവീണ യുവതിയുടെ കൈക്ക് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് സംഭവം. കടയില്‍ നിന്നും സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ പോയ പ്രതി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിക്കുകയായിരുന്നു.
കുതറി ഓടിയ യുവതി താഴേക്ക് വീണ് കൈയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.