Advertisment

എന്നോട് ചെയ്തതെല്ലാം മനസിലുണ്ട്, എന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിക്ക് എന്തിന് പോകണം? അക്രമത്തെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം ഞാനില്ല: ഗവര്‍ണര്‍

ലോക കേരളാ സഭയുടെ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

New Update
53535

തിരുവനന്തപുരം: ലോക കേരളാ സഭയുടെ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

Advertisment

കഴിഞ്ഞ മൂന്ന് ലോക കേരളാ സഭകളിലേക്കും എന്നെ ക്ഷണിച്ചിട്ടില്ല.  എന്നോട് ചെയ്തതെല്ലാം മനസിലുണ്ട്. എന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിക്ക് എന്തിന് പോകണം? കൊല്ലത്ത് വച്ച് എനിക്ക് നേരേ ആക്രമണമുണ്ടായി. അക്രമത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഒപ്പം ഞാനില്ല. അക്രമത്തിന്റെയും ബോംബിന്റെയും സംസ്‌കാരത്തെ തിരസ്‌കരിച്ച കണ്ണൂരിലെ ജനങ്ങളെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.  

ഇന്നലെയാണ് ചീഫ് സെക്രട്ടറി വി. വേണു ലോക കേരള സഭ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. എന്നാല്‍ കടുത്ത ഭാഷയില്‍ ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് തിരിച്ചയയ്ക്കുകയായിരുന്നു.

Advertisment